Sunday, November 29, 2015

വംശനാശഭീഷണി നേരിടുന്ന വെളുത്ത കണ്ടാമൃഗം അന്തരിച്ചു

ഇനി വെറും മൂന്ന് എണ്ണം മാത്രം അവശേഷിക്കുന്ന, അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വങ്ങളായ വെളുത്ത കണ്ടാമൃഗം അമേരിക്കയിലെ സാന്‍ ‍‍ഡിയഗോ മൃഗശാലയില്‍ അന്തരിച്ചു. 41 വയസ്സ് പ്രായമുള്ള 'നോല' എന്ന കണ്ടാമൃഗമാണ് അന്തരിച്ചത്. അവശേഷിക്കുന്ന 3 പെണ്‍കണ്ടാമൃഗങ്ങളും കെനിയയിലെ സംരക്ഷണകേന്ദ്രത്തിലാണുള്ളത്.

Monday, November 23, 2015

LDL കൊളസ്ട്രോള്‍ കുറക്കുന്ന പുതിയ വാക്സിന്‍ ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തി

ന്യൂ മെക്സിക്കോ യൂണിവേഴ്സിറ്റിയിലെ 'NIH Lung and blood Institute' ലെ ശാസ്ത്രജ്ഞര്‍ ചീത്ത LDL കൊളസ്ട്രോള്‍ കുറക്കാന്‍ കഴിയുന്ന പുതിയ വാക്സിന്‍ കണ്ടെത്തി. വൈറസ് സമാന ഘടകത്തില്‍ നിന്നാണ് വാക്സിന്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. കുരങ്ങിലും എലിയിലും പരീക്ഷണം വിജയിച്ചതായി അവര്‍ അറിയിച്ചു. ഇതിലുള്ള PCSK9 എന്ന പ്രോട്ടീന്‍ LDL കൊളസ്ട്രോള്‍ കരള്‍കോശങ്ങളില്‍ അടിയുന്നത് തടയുന്നു.
PCSK9 പ്രോട്ടീന്‍(പച്ച) കൊളസ്ട്രോള്‍(ചുവപ്പ്) കരള്‍ കോശങ്ങളില്‍ അടിയുന്നത് തടയുന്നു.

Wednesday, November 11, 2015

മത്തി കേള്‍വികുറവ് തടയാനുള്ള ദിവ്യ ഔഷധം

മത്തി കേള്‍വികുറവ് തടയാനുള്ള ദിവ്യ ഔഷധമാണെന്ന് അമേരിക്കയിലെ പഠനങ്ങള്‍ തെളിയിക്കുന്നു. അമേരിക്കന്‍ ആരോഗ്യമാസികയായ ക്ലിനിക്കല്‍ ന്യൂട്രിഷനിലാണ് ലേഖനം വന്നത്. വളരെ അപൂര്‍വ്വമായി മാത്രം മത്സ്യം ഭക്ഷിച്ചിരുന്നവരേയും സ്ഥിരമായി കഴിച്ചിരുന്നവരേയും ഉള്‍പ്പെടുത്തിയാണ് പഠനം നടത്തിയത്. ആഴ്ചയില്‍ കുറഞ്ഞത് 2 തവണയെങ്കിലും മത്സ്യാഹാരം കഴിക്കുന്നവരില്‍ കേള്‍വികുറവിന്റെ പ്രശ്നം 20 ശതമാനത്തോളം കുറവാണെന്ന് കണ്ടെത്തുകയായിരുന്നു. മത്തി ‌ഹൃദ്രോഗത്തിനും മറവിക്കും കാന്‍സറിനു പോലും തടയാന്‍ പ്രാപ്തമാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.പ്രായമാകുമ്പോള്‍ ഉണ്ടാകാറുള്ള പേശിസംബന്ധമായ പ്രശ്നങ്ങളെ കുറക്കുന്നതിനും മത്തിക്ക് സാധിക്കുമെന്ന് കണ്ടെത്തിയിരുന്നു.

Sunday, November 8, 2015

മേനിപൊന്മാനെ കണ്ടെത്തി

മേനിപൊന്മാന്‍ എന്നും മൂന്നു വിരലന്‍ കുഞ്ഞിപൊന്മാന്‍ എന്നും അറിയപ്പെടുന്ന അപൂര്‍വ്വപക്ഷിയെ ഇരിഞ്ഞാലകുട ബ്രാലം  എന്ന സ്ഥലത്തെ കാട്ടുപ്രദേശത്ത് കണ്ടെത്തി. പശ്ചിമഘട്ടത്തിലെ ഇടതൂര്‍ന്ന കാടുകളിലെ അരുവികളുടെ സമീപങ്ങളില്‍ കാണുന്ന ഈ പക്ഷിക്ക് ഓറിയന്റല്‍ ഡ്വാര്‍ഫ് കിങ് ഫിഷര്‍ എന്നാണ് പേര്. പല്ലികള്‍, ഒച്ചുകള്‍, തവളകള്‍, ചിവീടുകള്‍ എന്നിവയൊക്കെയാണ് ഭക്ഷണം.