മത്തി കേള്‍വികുറവ് തടയാനുള്ള ദിവ്യ ഔഷധമാണെന്ന് അമേരിക്കയിലെ പഠനങ്ങള്‍ തെളിയിക്കുന്നു. അമേരിക്കന്‍ ആരോഗ്യമാസികയായ ക്ലിനിക്കല്‍ ന്യൂട്രിഷനിലാണ് ലേഖനം വന്നത്. വളരെ അപൂര്‍വ്വമായി മാത്രം മത്സ്യം ഭക്ഷിച്ചിരുന്നവരേയും സ്ഥിരമായി കഴിച്ചിരുന്നവരേയും ഉള്‍പ്പെടുത്തിയാണ് പഠനം നടത്തിയത്. ആഴ്ചയില്‍ കുറഞ്ഞത് 2 തവണയെങ്കിലും മത്സ്യാഹാരം കഴിക്കുന്നവരില്‍ കേള്‍വികുറവിന്റെ പ്രശ്നം 20 ശതമാനത്തോളം കുറവാണെന്ന് കണ്ടെത്തുകയായിരുന്നു. മത്തി ഹൃദ്രോഗത്തിനും മറവിക്കും കാന്‍സറിനു പോലും തടയാന്‍ പ്രാപ്തമാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.പ്രായമാകുമ്പോള്‍ ഉണ്ടാകാറുള്ള പേശിസംബന്ധമായ പ്രശ്നങ്ങളെ കുറക്കുന്നതിനും മത്തിക്ക് സാധിക്കുമെന്ന് കണ്ടെത്തിയിരുന്നു.
No comments:
Post a Comment