പട്ടുനൂല്‍പ്പുഴുവിന്റെ
കൊക്കൂണില്‍ നിന്ന് സൗരവൈദ്യുതി
ഉത്പാദിപ്പിക്കാനാകുമെന്ന്
ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ
കണ്ടെത്തല്‍.
കൊക്കൂണിന്റെ
ആവരണത്തിന് അള്‍ട്രാ വയലറ്റ്
കിരണങ്ങളെ വൈദ്യുതിയാക്കി
മാറ്റാനാകുമെന്നാണ്
കണ്ടെത്തല്‍.
മൂന്നാം തലമുറ സൗരോര്‍ജ സെല്ലുകളുടെയും ബയോ സൗര ബാറ്ററികളുടെയും നിര്‍മാണത്തിന് ഇതുപയോഗിക്കാന്‍ കഴിയും. ശക്തമായ തലവേനയ്ക്കും ഉത്കണ്ഠക്കും ചികിത്സയ്ക്കായി ഇത്തരം ബയോ സൗര ബാറ്ററികള്‍ ഉപയോഗിക്കാനാകുമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഐ.ഐ.ടി. കാണ്‍പുരിലെ ബയോളജിക്കല്‍ സയന്‍സസ് അസോസിയേറ്റ് പ്രൊഫസര്‍ മൈനാക് ദാസ് പറഞ്ഞു.കൊക്കൂണിലെ പ്യൂപ്പയുടെ തലച്ചോറിലുള്ള സര്‍ക്യൂട്ടാണ് അവയുടെ ശലഭമായുള്ള വളര്‍ച്ച നിയന്ത്രിക്കുന്നത്. ഈ സര്‍ക്യൂട്ടും വളര്‍ച്ചയും പ്രകാശം, ആര്‍ദ്രത, താപനില എന്നിവയ്ക്കനുസൃതമായാണ് പ്രവര്‍ത്തിക്കുക. കൊക്കൂണിനു പുറത്തുള്ള ഫ്‌ളവനോയ്ഡ് കണികകള്‍ സാധാരണ പ്രകാശം പതിക്കുമ്പോള്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്. ചെറിയ അളവില്‍ മാത്രമാണിത്. എന്നാല്‍ അള്‍ട്രാ വയലറ്റ് കിരണങ്ങള്‍ പതിക്കുമ്പോള്‍ വൈദ്യുതിയുടെ അളവ് കൂടുന്നു. നേച്ചര്‍ സയന്റിഫിക് റിപ്പോര്‍ട്ട് ജേണലിലാണ് ഗവേഷണവിവരം.ഐ.ഐ.ടി. കാണ്‍പുര്‍, ഡല്‍ഹി ടെക്‌നോളജിക്കല്‍ സര്‍വകലാശാല, ഡിഫന്‍സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിസിയോളജി ആന്‍ഡ് അലൈഡ് സയന്‍സ്, സോളിഡ് സ്റ്റേറ്റ് ഫിസിക്‌സ് ലബോറട്ടറി എന്നിവ ചേര്‍ന്നാണ് പഠനം നടത്തിയത്.