മൂന്നു പതിറ്റാണ്ടു കാലം ജീവന്റെ ഒരു തുടിപ്പു പോലും കാട്ടാതെ മഞ്ഞിനടിയില്‍ മരവിച്ച് കിടന്ന 'ടാര്‍ഡിഗ്രേഡു'കള്‍ക്ക് ജീവന്‍ വച്ചു. ഒരു സംഘം ജപ്പാന്‍ ഗവേഷകരാണ് ഇവയെ കണ്ടെത്തിയത്. കരടിയെ അനുസ്മരിപ്പിക്കുന്ന ആകൃതിയായത് കൊണ്ടാണ് ഇവയ്ക്ക് ജലകരടിയെന്ന് പേര് കിട്ടിയത്. അന്റാര്‍ട്ടിക്കയില്‍ നിന്ന് 1983ല്‍ ലഭിച്ച ഇവയെ പൂജ്യം ഡിഗ്രി സെല്‍ഷ്യസില്‍ താഴെ 30ലേറെ വര്‍ഷം സൂക്ഷിച്ചു. പിന്നീട് തണുപ്പ് കുറഞ്ഞ പോഷകലായനിയില്‍ വിട്ടപ്പോള്‍ അവയ്ക്ക് പതിയെ ജീവന്‍ വന്നു. ഇവ 30 വര്‍ഷത്തെ ശീതനിദ്രക്കു ശേഷം തിരിച്ചു വന്നതിന്റെ റിപ്പോര്‍ട്ട് 'സൈറ്റോബയോളജി' ജേണലിലാണ് ജപ്പാന്‍ ഗവേഷകര്‍ പ്രസിദ്ധീകരിച്ചത്.
 |
ജലക്കരടി(ടാര്‍ഡിഗ്രേഡ്) |
No comments:
Post a Comment