Wednesday, April 27, 2016

പശ്ചിമഘട്ടത്തില്‍ 2 അപൂര്‍വ്വസസ്യങ്ങളെ കണ്ടെത്തി

പശ്ചിമഘട്ടത്തിലെ ധോണി മലനിരകളില്‍നിന്ന് രണ്ട് അപൂര്‍വ സസ്യങ്ങള്‍ കണ്ടെത്തി. ഔഷധസസ്യകുടുംബമായ സിഞ്ചിബറേസിയയില്‍വരുന്ന സിഞ്ചിബര്‍ ജനുസ്സില്‍പ്പെട്ട സസ്യവും ഹബനേറിയ ജനുസ്സില്‍പ്പെട്ട ഓര്‍ക്കിഡുമാണ് കണ്ടെത്തിയത്. വളരെനീളത്തില്‍ വളരുന്ന ഭൂകാണ്ഡമാണ് പുതിയ സസ്യത്തിന്റെ പ്രത്യേകത. മെറൂണ്‍ നിറത്തില്‍ വെള്ളയും ഓറഞ്ചും ചുവപ്പും നിറങ്ങളിലുള്ള കുത്തുകളും വരകളും നിറഞ്ഞ പൂക്കളും ഇതിന്റെ പ്രത്യേകതയാണ്. മെയ് മാസത്തില്‍ മുളച്ചുതുടങ്ങുന്ന ചെടികള്‍ ജൂണ്‍, ജൂലായ് മാസങ്ങളിലാണ് പുഷ്പിക്കുന്നത്. ഒരുമീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ചെടികള്‍ നിത്യഹരിത വനപ്രദേശത്താണ് കാണപ്പെടുന്നത്. സിഞ്ചിബര്‍ സാബുവാനം, ഹബനേറിയ സഹ്യാദ്രിക്ക എന്നിങ്ങനെയാണ് യഥാക്രമം ഇവക്ക് പേരിട്ടിട്ടുള്ളത്.







No comments:

Post a Comment