Friday, October 30, 2015

പശുവിന്റെ ഹൃദയം കുഞ്ഞിനെ രക്ഷിക്കാന്‍

ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം കണ്ടു വരുന്ന ഹോള്‍ട്ട് ഓറം സിന്‍ഡ്രോം എന്ന അവസ്ഥയുമായി ജനിച്ച കുഞ്ഞിന് പശുവിന്റെ ഹൃദയഭാഗങ്ങള്‍ ചേര്‍ത്തു വച്ച് അത്യപൂര്‍വ്വ ശസ്ത്രക്രിയ. ലിവര്‍പൂളിലാണ് സംഭവം. മനുഷ്യന്റേതിന് സമാനമായ ഹൃദയഘടനയാണ് പശുവിനുള്ളത്. അത് കൊണ്ട് തന്നെ പശുഹൃദയവാല്‍വുകള്‍ മനുഷ്യനു വച്ചു പിടിപ്പിക്കാറുണ്ട്. എന്നാല്‍ പിഞ്ചുകുഞ്ഞില്‍  ഇങ്ങനെ ചെയ്യുന്നത് ഇതാദ്യമായാണ്.

10.2 കോടി വര്‍ഷം പഴക്കമുള്ള പുല്‍ച്ചാടിയുടെ ഫോസില്‍ കണ്ടെത്തി

10.2 കോടി വര്‍ഷം പഴക്കമുള്ള പുല്‍ച്ചാടിയുടെ ഫോസില്‍ ചൈനയിലെ ഗന്‍സു പ്രവിശ്യയിലെ യുമെനില്‍ നിന്നും കണ്ടെത്തി. പൗരാണികനായ പച്ചകുതിരയുടെ മൂന്നു സെന്റിമീറ്റര്‍ നീളമുള്ള ഫോസിലാണ് ഒരു വിദ്യാര്‍ത്ഥി കണ്ടെത്തിയത്. ചിറകുകള്‍ മാത്രമാണ് ഫോസിലില്‍ ഉള്ളത്.

Wednesday, October 28, 2015

ചീര കഴിച്ച് വിശപ്പും തടിയും രക്തസമ്മര്‍ദ്ദവും കുറക്കാം...

വിശപ്പും തടിയും രക്തസമ്മര്‍ദ്ദവും കുറക്കാന്‍ ചീരക്ക് മാന്ത്രികസിദ്ധിയുണ്ടെന്ന് പുതിയ കണ്ടെത്തല്‍. ഭക്ഷണത്തിലെ കൊഴുപ്പിന്റെ ദഹനവേഗം കുറക്കുന്ന ചീരയിലെ സംയുക്തമാണ് ഇതിനു കാരണം. വയറു നിറഞ്ഞ അനുഭവം പ്രദാനം ചെയ്യുന്ന ചീരയിലടങ്ങിയ തൈലകോയ്ഡ് എന്ന വസ്തുവാണ് വിശപ്പ് നിയന്ത്രിക്കാന്‍  സഹായിക്കുന്നത്. വിശപ്പ് കുറക്കുകയും ഉപ്പുള്ള ഭക്ഷ്യവസ്തുക്കളോടുള്ള താല്പര്യം കുറക്കുകയും ചെയ്യുന്നതിനാല്‍ ചീര കഴിക്കുന്നത് രക്തസമ്മര്‍ദ്ദവും തടിയും കുറക്കാന്‍ സഹായകമാവുമെന്ന് ലൂസിയാനയിലെ പെനിങ്ടണ്‍ ബയോ മെഡിക്കല്‍ റിസര്‍ച്ച് സെന്ററിലെ ഗവേഷകര്‍ അഭിപ്രായപ്പെട്ടു.

Sunday, October 25, 2015

ബാക്ടീരിയകള്‍ ആശയവിനിമയം നടത്തുന്നത് മസ്തിഷ്കത്തിലെ ന്യൂറോണുകള്‍ പോലെ..

ബാക്ടീരിയകള്‍ പരസ്പരം ആശയവിനിമയം നടത്തുന്നത് മനുഷ്യമസ്തിഷ്കത്തിലെ ന്യൂറോണുകളുടെ അതേ രീതിയിലുള്ള വൈദ്യുത സിഗ്നല്‍ സംവിധാനം ഉപയോഗിച്ചാണെന്ന് പുതിയ കണ്ടെത്തല്‍. ജേണല്‍ നേച്വര്‍ മാസികയിലാണ് പുതിയ കണ്ടു പിടുത്തത്തെ കുറിച്ചുള്ള വാര്‍ത്ത വന്നിരിക്കുന്നത്. ന്യൂറോണുകളിലുടെ ആശയവിനിമയം നടക്കുന്നത് പ്രത്യേക തരം 'അയോണ്‍ ചാനലുകളിലൂടെയാണ്'. ഇതേ രീതിയിലാണ് ബാക്ടീരിയകളും പരസ്പരം ആശയവിനിമയം നടത്തുന്നത്.

Tuesday, October 20, 2015

പൊണ്ണത്തടിക്കു കാരണമായ ജീന്‍ കണ്ടെത്തി

ബ്രിട്ടീഷ് കൊളംബിയ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞന്മാര്‍ പൊണ്ണത്തടിക്ക് കാരണമായ ജീന്‍ കണ്ടെത്തി. ഈ ജീന്‍ മൂലം ഉല്പാദിപ്പിക്കപ്പെടുന്ന 14-3-3zeta എന്ന പ്രോട്ടീന്‍ കൊഴുപ്പു കോശങ്ങളുടെ എണ്ണം കൂടുന്നതിനും വലുപ്പം കൂടുന്നതിനും കാരണമാകുന്നു. ഈ പ്രക്രിയ 'അഡിപോജെനസിസ്" എന്ന് അറിയപ്പെടുന്നു. ഈ ജീന്‍ നിയന്ത്രിക്കുന്നതിലുടെ ഈ പ്രോട്ടീന്റെ ഉല്പാദനം നിയന്ത്രിക്കുന്നതിനും തല്‍ഫലമായി അമിതവണ്ണമുള്ളവരുടെ ഭാരം കുറക്കുന്നതിനും കഴിഞ്ഞു.
  
എലികളില്‍ ഒബിസിറ്റി ജീന്‍ നിയന്ത്രിച്ചതിനു മുന്‍പും ‌ശേഷവുമുള്ള ചിത്രങ്ങള്‍. 50% കൊഴുപ്പു കുറക്കാന്‍ കഴിഞ്ഞു

Sunday, October 18, 2015

കടലാമയ്ക്കൊരു കൈത്തൊട്ടില്‍

മുട്ടയിടാനായി കരയിലെത്തുന്ന കടലാമകളുടെ അതിജീവനത്തിനായി 'കടലാമയ്ക്കൊരു കൈത്തൊട്ടില്‍' പദ്ധതിക്ക് മാതൃഭൂമി സീഡിന്റെ സഹകരണത്തോടെ തൃശൂര്‍ ജില്ലയില്‍ ഇന്ന് തുടക്കമാകും. കയ്പമംഗലം,ചാമക്കാല,വലപ്പാട്,കഴിമ്പ്രം,പള്ളിപ്രം,നാട്ടിക,തളിക്കുളം തുടങ്ങിയ സ്ഥലങ്ങളിലെ പത്തോളം സ്കൂളുകളും സന്നദ്ധപ്രവര്‍ത്തകരും സാമൂഹിക വനവത്കരണവിഭാഗം ഉദ്യോഗസ്ഥരും പദ്ധതിയില്‍ അണി ചേരും.

പുകവലിയില്‍ നിന്നുമുള്ള മോചനത്തിന് നിക്കോട്ടിന്‍ തിന്നും ബാക്ടീരിയ

നിക്കോട്ടിനോടുള്ള വിധേയത്വം പുകവലി നിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കും നിര്‍ത്താന്‍ സാധിക്കാത്ത അവസ്ഥയുണ്ടാക്കുന്നു. രക്തത്തിലെ നിക്കോട്ടിനെ നശിപ്പിക്കാന്‍ കഴിവുള്ള ഒരു എന്‍സൈം Pseudomonas putida എന്ന ഒരു സോയില്‍ ‍ബാക്ടീരിയയില്‍ നിന്നും വേര്‍തിരിച്ചെടുക്കാന്‍ കഴിഞ്ഞിരിക്കുന്നു. NicA2  എന്നാണ് ഈ എന്‍സൈമിന്റെ പേര്. വെറും അര മണിക്കൂര്‍ കൊണ്ട് ഈ എന്‍സൈം രക്തത്തിലെ നിക്കോട്ടിനെ പൂര്‍ണ്ണമായും ഇല്ലാതാക്കി. 

Friday, October 16, 2015

യൂറോപ്പിനും വളരെ മുമ്പേ ഏഷ്യയില്‍ ആദിമമനുഷ്യന്‍ എത്തി

തെക്കന്‍ ചൈനയിലെ ഗുഹയില്‍ നിന്നും ലഭിച്ച മനുഷ്യന്റെ പല്ലുകളുടെ ഫോസിലുകള്‍ക്ക് ഒരു ലക്ഷം വര്‍ഷം വരെ പഴക്കമുണ്ടെന്ന് ശാസ്ത്രജ്ഞന്മാര്‍. യൂറോപ്പില്‍ ആദിമമനുഷ്യന്റെ സാന്നിദ്ധ്യം കണ്ടെത്തിയതിനും 30000 മുതല്‍ 70000 വര്‍ഷം വരെ മുന്‍പേ ചൈനയില്‍ മനുഷ്യവാസം ഉണ്ടായിരുന്നു എന്നാണ് ഇതിന്റെ അര്‍ത്ഥം.

Thursday, October 15, 2015

ഡയ‌‌മണ്ട് ഉപയോഗിച്ച് കാന്‍സറ്‍ നേരത്തെ കണ്ടെത്താം

കാന്‍സറ്‍ ട്യൂമറുകള്‍ ‍‍ഡയമണ്ട് ഉപയോഗിച്ച് വളരെ നേരത്തെ കണ്ടെത്താമെന്ന് ആസ്ട്രേലിയന്‍ ശാസ്ത്ര‍ജ്ഞന്മാറ്‍ കണ്ടെത്തി. സിന്തറ്റിക് നാനോ ‍ഡയമണ്ട്സ് ആണ് അവര്‍ ഇതിനു വേണ്ടി ഉപയോഗിച്ചത്.
ഒപ്റ്റികല്‍ മൈക്രോസ്കോപ്പ് ഉപയോഗിച്ച് എടുത്ത നാനോ ഡയമണ്ട്സിന്റെ ചിത്രം

Wednesday, October 14, 2015

രസതന്ത്രനോബല്‍ DNA റിപ്പയര്‍ കണ്ടുപിടുത്തത്തിന്

ഇത്തവണത്തെ  രസതന്ത്രനോബല്‍ കേടു വന്ന DNA റിപ്പയര്‍ ചെയ്യാനുള്ള "Molecular repair kits" ന്റെ കണ്ടുപിടുത്തത്തിന് 3 ശാസ്ത്രജ്ഞന്മാര്‍ പങ്കിട്ടു. തോമസ് ലിന്റാല്, അസിസ് സാന്‍കര്‍‍, പോള്‍ മോഡ്രിച്ച് എന്നിവരാണ് സമ്മാനം പങ്കിട്ടത്.
 തോമസ് ലിന്റാല്, അസിസ് സാന്‍കര്‍‍, പോള്‍ മോഡ്രിച്ച് 

Monday, October 12, 2015

ലോകത്തിലെ ഏറ്റവും ചെറിയ വണ്ടിനെ കണ്ടെത്തി

ലോകത്തിലെ ഏറ്റവും ചെറിയ വണ്ടിനെ കൊളംബിയയില്‍ നിന്നും കണ്ടെത്തി. 0.325 mm ആണ് ഇവയുടെ ശരീരവലുപ്പം. ശാസ്ത്രനാമം Scydosella musawasensis. 

Thursday, October 8, 2015

പുതിയ ജീവികളെ കണ്ടെത്തി

ഹിമാലയപര്‍വ്വതനിരകളില്‍ നിന്നും പുതിയ ഇനം ജീവികളെ കണ്ടെത്തി. തുമ്മും കുരങ്ങന്‍, നടക്കും മത്സ്യം, ആഭരണം പോലുള്ള പാമ്പ് എന്നിവ ഇതില്‍ പെടുന്നു. നാലു ദിവസം വരെ അന്തരീക്ഷവായു ശ്വസിച്ച് കഴിയാന്‍ പറ്റുന്ന മത്സ്യങ്ങളാണിവ. ഫിഷ്സില്ല എന്ന വിളിപേരില്‍ ഇവ അറിയപ്പെടുന്നു. ഇവയുടെ ചിത്രങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു.