Sunday, June 3, 2018

മനുഷ്യകനേത്രകോര്‍ണിയയുടെ 3D ബയോപ്രിന്റ് നിര്‍മ്മിച്ചു....

ന്യൂ കാസില്‍ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞര്‍ മനുഷ്യ കോര്‍ണിയയുടെ 3D ബയോപ്രിന്റ് നിര്‍മ്മിച്ചു. ലോകത്തിലെ വലിയൊരു ഭാഗം അന്ധതയ്ക്കു കാരണം കോര്‍ണിയയുടെ തകരാര്‍ ആണ്. മരിച്ചവരില്‍ നിന്നെടുക്കുന്ന കോര്‍ണിയ ഉപയോഗിച്ചാണ് ഇത് പരിഹരിച്ചിരുന്നത്. എന്നാല്‍ ലഭ്യതകുറവും തകരാറുകളും ഇത് മാറ്റി വയ്ക്കുന്നതിന് പലപ്പോഴും തടസ്സമാകാറുണ്ട്. അതിനുള്ള വലിയൊരു പരിഹാരമാണ് ഈ കണ്ടുപിടുത്തം. മനുഷ്യകോര്‍ണിയല്‍ സ്ട്രോമല്‍ കോശങ്ങളോട് അലിഗ്നേറ്റ്, കൊള്ളജന്‍ എന്നിവ കൂട്ടിചേര്‍ത്താണ് ചെലവു കുറഞ്ഞ ഈ 3 ഡി പ്രിന്റിങ് നടത്തുന്നത്.
Newcastle University researchers Steve Swioklo and Che Connon with a dyed cornea. Image credit: Newcastle University.

Sunday, May 27, 2018

സ്രാവുകളിലും ഒട്ടകങ്ങളിലും കണ്ടെത്തിയ മിനി ആന്റിബോഡികളില്‍ നിന്നും കാന്‍സര്‍ മരുന്ന് നിര്‍മ്മിക്കുന്നു...

സ്രാവുകളിലും ഒട്ടകങ്ങളിലും കണ്ടെത്തിയ മിനി ആന്റിബോഡികളില്‍ അഥവാ നാനോബോഡികളില്‍ നിന്നും കാന്‍സര്‍ മരുന്ന് നിര്‍മ്മിക്കുന്നു... പരമ്പരാഗത ആന്റിബോഡികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവ വളരെ ചെറുതായത് കൊണ്ട് കോശങ്ങള്‍ക്കുള്ളിലേക്ക് എളുപ്പത്തില്‍ പ്രവേശിച്ച് പ്രവര്‍ത്തിക്കാന്‍ ഇവയ്ക്ക് കഴിയുന്നു. സാധാരണ ആന്റിബോ‍ഡികള്‍ക്ക് ലൈറ്റ് ചെയിനുകളും ‍ഹെവി ചെയിനുകളും ഉള്ളപ്പോള്‍ നാനോ ബോഡികള്‍ക്ക് ഹെവി ചെയിന്‍ മാത്രമേ ഉള്ളൂ.
 
Courtesy: Science Magazine

Sunday, May 20, 2018

മനുഷ്യകോശത്തിലെ ന്യൂക്ലിയസില്‍ പുതിയ DNA ഘടന കണ്ടെത്തി...

DNA യുടെ ചുറ്റുഗോവണി ആകൃതിയില്‍ നിന്ന് വ്യത്യസ്തമായി പുതിയ ഘടന മനുഷ്യകോശത്തില്‍ കണ്ടെത്തി. ഗാര്‍വന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെ‍ഡിക്കല്‍ റിസര്‍ച്ചലിലേയും ന്യൂ സ‍ൗത്ത് വെയില്‍സ് യൂണിവേഴ്സിറ്റിയിലേയും ശാസ്ത്ര‍‍ജ്ഞരാണ് പുതിയ ഘടന കണ്ടെത്തിയത്. ഐ - മോട്ടിഫ് (intercalated motif (i-motif)) എന്നറിയപ്പെടുന്ന പുതിയ ഘടന "a four-stranded ‘knot’ of DNA" ആണ്. സാധാരണ DNA യിലെ സൈറ്റസിന്‍-ഗ്വാനിന്‍ ബോണ്ടില്‍ നിന്ന് വ്യത്യസ്തമായി ഇതിന്റെ "കെട്ട്(knot)" ഭാഗത്ത് സൈറ്റസിന്‍-സൈറ്റസിന്‍ ബോണ്ട് കാണപ്പെടുന്നു.
image courtesy: (Zeraati et al., Nat Chem, 2018)

Thursday, May 17, 2018

പ്ലാസ്റ്റിക്കിനെ ദഹിപ്പിക്കുന്ന എന്‍സൈം കണ്ടെത്തി...

ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ബോട്ടിലുകള്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന പോളിയെത്തിലീൻ ടെറാൽത്തലാറ്റ്(Polyethylene terephthalate (PET)) എന്ന പ്ലാസ്റ്റിക്കിനെ ദഹിപ്പിക്കുന്ന എന്‍സൈം വികസിപ്പിച്ചു. അമേരിക്ക, ബ്രിട്ടന്‍, ബ്രസീല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള ഗവേഷകരുടെ ഒരു അന്തര്‍ദ്ദേശീയ സംഘമാണ് എന്‍സൈം വികസിപ്പിച്ചത്. PETase എന്ന അടുത്തിടെ കണ്ടെത്തിയ പ്ലാസ്റ്റിക് വിഘടന എന്‍സൈമിന്റെ ക്രിസ്റ്റല്‍ ഘടന പഠനം നടത്തുന്നതിനിടെ അവിചാരിതമായാണ് ശക്തിയേറിയ പുതിയ എന്‍സൈം ഗവേഷകര്‍ വികസിപ്പിച്ചത്.
എന്‍സൈം പ്ലാസ്റ്റിക്കിനെ ദഹിപ്പിക്കുന്ന ഇലക്‌ട്രോണ്‍ മൈക്രോസ്കോപിക് ചിത്രം Image credit: Dennis Schroeder / U.S. Department of Energy’s National Renewable Energy Laboratory.



Tuesday, May 15, 2018

700 വര്‍ഷം മുമ്പ് ജീവിച്ചിരുന്ന പക്ഷിയുടെ പൂര്‍ണ്ണജീനോം പുന:നിര്‍മ്മിച്ചു.

പതിമൂന്നാം നൂറ്റാണ്ടില്‍ ന്യൂസിലാന്റില്‍ വംശനാശം സംഭവിച്ച ബുഷ് മോവ എന്ന പക്ഷിയുടെ പൂര്‍ണ്ണജീനോം ഹാര്‍വാര്‍‍ഡ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞര്‍ പുന:നിര്‍മ്മിച്ചു. വംശനാശം സംഭവിച്ച ജീവികള്‍ ഭൂമിയിലേക്ക് തിരികെ വരുമെന്ന് ഈ നേട്ടം പ്രതീക്ഷ നല്‍കുന്നു. സഞ്ചാരി പ്രാവ്, മാമ്മത്ത് തുടങ്ങിയ ജീവികളുടേയും ജീനോം നിര്‍മ്മാണം ഏതാണ്ട് അവസാന ഘട്ടത്തിലാണ്. മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്ന മോവ പക്ഷിയുടെ തുടയെല്ലില്‍ നിന്നാണ് ജീനോം വേര്‍തിരിച്ചത്. എമുവിനെ പോലെ പറക്കാന്‍ കഴിവില്ലാത്ത ഒരു പക്ഷിയായിരുന്നു മോവ.

Monday, May 14, 2018

മുറിവുണക്കും നാനോ ബാന്‍ഡേജ്...

കടുത്ത പ്രമേഹമുള്ളവരില്‍ പോലും ഉണ്ടാകുന്ന മുറിവുകള്‍ കരിക്കാനുള്ള ബാന്‍ഡേജ് കോട്ടയം എം ജി സര്‍വ്വകലാശാലയിലെ നാനോ വിഭാഗത്തിനു കീഴിലുള്ള ബയോ എന്‍ജിനിറിങ് റിസര്‍ച്ച് സംഘം കണ്ടു പിടിച്ചു. ജീവകോശങ്ങളുമായി സഹകരിച്ചു പോകാന്‍ പ്രാപ്തിയുള്ള പദാര്‍ത്ഥങ്ങളാണ് ബയോ ആക്ടീവ് പദാര്‍ത്ഥങ്ങള്‍. നാനോ പരിധിയിലുള്ള ഇത്തരം പദാര്‍ത്ഥങ്ങള്‍ മുറിവ് കരിക്കാന്‍ സഹായിക്കുന്നു. മനുഷ്യരുടെ ത്വക്കിന് സമാനമായ സ്തരം നിര്‍മ്മിക്കലാണ് ഇതിന്റെ ആദ്യ ഘട്ടം. മുറിവിന്റെ രൂപം അനുസരിച്ച് ഇത്തരം  ബാന്‍ഡേജുകളുടെ രൂപം മാറുന്നു. സ്തരത്തിനുള്ളിലെ സിങ്ക് ഓക്സൈഡ്, ഫൈബ്രിന്‍ തുടങ്ങിയ രാസസംയുക്തങ്ങളാണ് മുറിവുണക്കുന്നത്. മറ്റു ചികിത്സാരീതികളേക്കാള്‍ ചെലവും സമയവും ഇതിനു കുറവാണെന്ന് ഗവേഷകര്‍ പറയുന്നു.

Monday, November 28, 2016

കേരളത്തില്‍ നിന്നൊരു പുതിയ തവള - പാറമാക്രി

പശ്ചിമഘട്ടത്തില്‍ നിന്ന് പുതിയ രണ്ടിനം തവളകളെ ഗവേഷകര്‍ തിരിച്ചറിഞ്ഞു. കേരളത്തില്‍ നിന്ന് തിരിച്ചറിഞ്ഞ തവളയ്ക്ക് മലയാളനാമമാണ് നല്കിയിരിക്കുന്നത്. - ഇന്ദിറാണ പാറമാക്രി (Indirana paramakri). കര്‍ണ്ണാടകത്തില്‍ നിന്നാണ് മറ്റൊരു തവളയെ കണ്ടെത്തിയത്. ഇന്ദിറാണ ഭദ്രായ് എന്നാണ് അതിനിട്ടിരിക്കുന്ന ശാസ്ത്രനാമം. ഇന്ദിറാണ ജനുസ്സില്‍ ഇതിനകം ഒട്ടേറെ തവളകളെ കണ്ടെത്തിയിട്ടുണ്ട്.
ഇന്ദിറാണ പാറമാക്രി. ചിത്രം കടപ്പാട് - സത്യഭാമ ദാസ് ബിജു

ഇന്ദിറാണ ഭദ്രായ്. ചിത്രം കടപ്പാട് - സത്യഭാമ ദാസ് ബിജു