കടുത്ത പ്രമേഹമുള്ളവരില്‍ പോലും ഉണ്ടാകുന്ന മുറിവുകള്‍ കരിക്കാനുള്ള ബാന്‍ഡേജ് കോട്ടയം എം ജി സര്‍വ്വകലാശാലയിലെ നാനോ വിഭാഗത്തിനു കീഴിലുള്ള ബയോ എന്‍ജിനിറിങ് റിസര്‍ച്ച് സംഘം കണ്ടു പിടിച്ചു. ജീവകോശങ്ങളുമായി സഹകരിച്ചു പോകാന്‍ പ്രാപ്തിയുള്ള പദാര്‍ത്ഥങ്ങളാണ് ബയോ ആക്ടീവ് പദാര്‍ത്ഥങ്ങള്‍. നാനോ പരിധിയിലുള്ള ഇത്തരം പദാര്‍ത്ഥങ്ങള്‍ മുറിവ് കരിക്കാന്‍ സഹായിക്കുന്നു. മനുഷ്യരുടെ ത്വക്കിന് സമാനമായ സ്തരം നിര്‍മ്മിക്കലാണ് ഇതിന്റെ ആദ്യ ഘട്ടം. മുറിവിന്റെ രൂപം അനുസരിച്ച് ഇത്തരം ബാന്‍ഡേജുകളുടെ രൂപം മാറുന്നു. സ്തരത്തിനുള്ളിലെ സിങ്ക് ഓക്സൈഡ്, ഫൈബ്രിന്‍ തുടങ്ങിയ രാസസംയുക്തങ്ങളാണ് മുറിവുണക്കുന്നത്. മറ്റു ചികിത്സാരീതികളേക്കാള്‍ ചെലവും സമയവും ഇതിനു കുറവാണെന്ന് ഗവേഷകര്‍ പറയുന്നു.
No comments:
Post a Comment