സ്റ്റോക്ഹോം: 2016-ലെ വൈദ്യശാസ്ത്രത്തിനുള്ള നോബേല്‍ സമ്മാനം യോഷിനോറി
ഒഹ്സുമിയ്ക്ക് ലഭിച്ചു. ജപ്പാനിലെ ടോക്യോ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രൊഫസറായ
യോഷിനോറി ഒഹ്സുമി പ്രശസ്ത കോശ ഗവേഷകനാണ്. ശരീരകോശങ്ങളുടെ സംതുലിതാവസ്ഥ നിലനിര്‍ത്തുന്നതിനെ പറ്റിയുള്ള
പഠനത്തിനാണ് യോഷിനോരി ഒസുമി നോബേല്‍ സമ്മാനത്തിന് അർഹനായത്. പഴയ
കോശങ്ങള്‍ക്ക് പകരം പുതിയ കോശങ്ങൾ രൂപപ്പെടുന്നതുമായി ബന്ധപ്പെട്ട പഠനമായ
ഓട്ടോഫാജിയാണ് യോഷിനോറി ഒഹ്സുമിയുടെ പ്രവർത്തന മേഖല. 1945 ഫെബ്രുവരി ഒൻപതിന് ജനിച്ച ഇദ്ദേഹം 2004 മുതല്‍ 2009 വരെ ഹായമയിലെ
ഗ്രാജ്വേറ്റ് യൂണിവേഴ്സിറ്റി ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍
പ്രൊഫസറായിരുന്നു. ജപ്പാന്‍ അക്കാദമി പുരസ്കാരം, ക്യോട്ടോ പ്രൈസ് എന്നിവ
ഉള്‍പ്പടെ എട്ടോളം പുരസ്കാരങ്ങള്‍ ഇദ്ദേഹം നേടിയിട്ടുണ്ട്.
No comments:
Post a Comment