ഡെങ്കിപ്പനിക്ക് പ്രതിരോധമരുന്നുമായി ഫ്രഞ്ച് കമ്പനി സനൊഫി. മരുന്ന് ആദ്യം ഉപയോഗിച്ച് തുടങ്ങുന്നത് മെക്സിക്കോയില്‍. ഇരുപത് വര്‍ഷത്തെ ഗവേഷണഫലമായാണ് മരുന്ന് കണ്ടുപിടിച്ചത്. ഗവേഷണത്തിനായി 10000 കോടി രൂപ ചെലവു വന്നു. 9 വയസ്സിനു മുകളിലുള്ളവരിലാണ് മരുന്ന് ഫലിക്കുന്നത്. 15 രാജ്യങ്ങളിലായി 40000 പേരില്‍ മരുന്ന് പരീക്ഷിച്ചു. ഇത് മൂലം ഡെങ്കിപ്പനി ബാധ എണ്‍പത് ശതമാനം വരെ കുറക്കാമെന്ന് കമ്പനി അവകാശപ്പെട്ടു.
Thursday, December 10, 2015
Sunday, December 6, 2015
വൈറസ് മൂലമുള്ള കാന്‍സര്‍ ഇല്ലാതാക്കാന്‍ പാവയ്ക്ക......
വൈറസ് മൂലമുള്ള കാന്‍സര്‍ ബാധ തടയാന്‍ പാവയ്ക്കക്ക് കഴിയുമെന്ന് പുതിയ കണ്ടെത്തല്‍. ആരോഗ്യമുള്ള
ഒരുകോശത്തില്‍ കടക്കുന്ന കാന്‍സര്‍ വൈറസ് ഉടന്‍ തന്നെ ആ കോശത്തിലെ ജീവല്‍
പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ വൈറസ്
അതിനാവശ്യമായ സാഹചര്യങ്ങള്‍ കോശത്തിനുള്ളില്‍ ഉണ്ടാക്കുന്നു. കോശത്തിന് ഊര്‍ജം
ലഭിക്കാത്ത സാഹചര്യമുണ്ടാക്കിയാല്‍ കോശം നശിക്കുകയും ഒപ്പം വൈറസിന്റെ പ്രവര്‍ത്തനം
തടയപ്പെടുകയും ചെയ്യും. കയ്‌പ്പക്ക അഥവാ പാവയ്‌ക്ക പിഴിഞ്ഞുണ്ടാക്കുന്ന നീരിന്
കോശത്തിന്റെ ഗ്ലൂക്കോസ് വിനിയോഗ പ്രക്രിയയില്‍ ഇടപെട്ട് അതിനെ തടസ്സപ്പെടുത്താന്‍
കഴിയും. ഇങ്ങനെ ഊര്‍ജം ലഭിക്കാത്ത കാന്‍സര്‍ കോശങ്ങള്‍
നശിക്കാനിടയാകുന്നു. ആഗ്നേയഗ്രന്ഥിയുടെ കാന്‍സര്‍ ബാധിച്ച എലികള്‍ക്ക്
പാവയ്‌ക്കാനീര് കൊടുത്ത് ശാസ്‌ത്രജ്ഞന്മാര്‍ പരീക്ഷണം നടത്തി. ഇവയില്‍ കാന്‍സര്‍
ബാധ വര്‍ധിക്കുന്നതിനുള്ള സാധ്യത സാധാരണ എലികളിലേതിനേക്കാള്‍ 60 ശതമാനം
കുറവുള്ളതായാണ് കണ്ടെത്താന്‍ കഴിഞ്ഞത്.
Sunday, November 29, 2015
Monday, November 23, 2015
LDL കൊളസ്ട്രോള്‍ കുറക്കുന്ന പുതിയ വാക്സിന്‍ ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തി
ന്യൂ മെക്സിക്കോ യൂണിവേഴ്സിറ്റിയിലെ 'NIH Lung and blood Institute' ലെ ശാസ്ത്രജ്ഞര്‍ ചീത്ത LDL കൊളസ്ട്രോള്‍ കുറക്കാന്‍ കഴിയുന്ന പുതിയ വാക്സിന്‍ കണ്ടെത്തി. വൈറസ് സമാന ഘടകത്തില്‍ നിന്നാണ് വാക്സിന്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. കുരങ്ങിലും എലിയിലും പരീക്ഷണം വിജയിച്ചതായി അവര്‍ അറിയിച്ചു. ഇതിലുള്ള PCSK9 എന്ന പ്രോട്ടീന്‍ LDL കൊളസ്ട്രോള്‍ കരള്‍കോശങ്ങളില്‍ അടിയുന്നത് തടയുന്നു.
![]() |
PCSK9 പ്രോട്ടീന്‍(പച്ച) കൊളസ്ട്രോള്‍(ചുവപ്പ്) കരള്‍ കോശങ്ങളില്‍ അടിയുന്നത് തടയുന്നു. |
Wednesday, November 11, 2015
മത്തി കേള്‍വികുറവ് തടയാനുള്ള ദിവ്യ ഔഷധം
മത്തി കേള്‍വികുറവ് തടയാനുള്ള ദിവ്യ ഔഷധമാണെന്ന് അമേരിക്കയിലെ പഠനങ്ങള്‍ തെളിയിക്കുന്നു. അമേരിക്കന്‍ ആരോഗ്യമാസികയായ ക്ലിനിക്കല്‍ ന്യൂട്രിഷനിലാണ് ലേഖനം വന്നത്. വളരെ അപൂര്‍വ്വമായി മാത്രം മത്സ്യം ഭക്ഷിച്ചിരുന്നവരേയും സ്ഥിരമായി കഴിച്ചിരുന്നവരേയും ഉള്‍പ്പെടുത്തിയാണ് പഠനം നടത്തിയത്. ആഴ്ചയില്‍ കുറഞ്ഞത് 2 തവണയെങ്കിലും മത്സ്യാഹാരം കഴിക്കുന്നവരില്‍ കേള്‍വികുറവിന്റെ പ്രശ്നം 20 ശതമാനത്തോളം കുറവാണെന്ന് കണ്ടെത്തുകയായിരുന്നു. മത്തി ഹൃദ്രോഗത്തിനും മറവിക്കും കാന്‍സറിനു പോലും തടയാന്‍ പ്രാപ്തമാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.പ്രായമാകുമ്പോള്‍ ഉണ്ടാകാറുള്ള പേശിസംബന്ധമായ പ്രശ്നങ്ങളെ കുറക്കുന്നതിനും മത്തിക്ക് സാധിക്കുമെന്ന് കണ്ടെത്തിയിരുന്നു.
Sunday, November 8, 2015
മേനിപൊന്മാനെ കണ്ടെത്തി
മേനിപൊന്മാന്‍ എന്നും മൂന്നു വിരലന്‍ കുഞ്ഞിപൊന്മാന്‍ എന്നും അറിയപ്പെടുന്ന അപൂര്‍വ്വപക്ഷിയെ ഇരിഞ്ഞാലകുട ബ്രാലം എന്ന സ്ഥലത്തെ കാട്ടുപ്രദേശത്ത് കണ്ടെത്തി. പശ്ചിമഘട്ടത്തിലെ ഇടതൂര്‍ന്ന കാടുകളിലെ അരുവികളുടെ സമീപങ്ങളില്‍ കാണുന്ന ഈ പക്ഷിക്ക് ഓറിയന്റല്‍ ഡ്വാര്‍ഫ് കിങ് ഫിഷര്‍ എന്നാണ് പേര്. പല്ലികള്‍, ഒച്ചുകള്‍, തവളകള്‍, ചിവീടുകള്‍ എന്നിവയൊക്കെയാണ് ഭക്ഷണം.
Friday, October 30, 2015
പശുവിന്റെ ഹൃദയം കുഞ്ഞിനെ രക്ഷിക്കാന്‍
ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം കണ്ടു വരുന്ന ഹോള്‍ട്ട് ഓറം സിന്‍ഡ്രോം എന്ന അവസ്ഥയുമായി ജനിച്ച കുഞ്ഞിന് പശുവിന്റെ ഹൃദയഭാഗങ്ങള്‍ ചേര്‍ത്തു വച്ച് അത്യപൂര്‍വ്വ ശസ്ത്രക്രിയ. ലിവര്‍പൂളിലാണ് സംഭവം. മനുഷ്യന്റേതിന് സമാനമായ ഹൃദയഘടനയാണ് പശുവിനുള്ളത്. അത് കൊണ്ട് തന്നെ പശുഹൃദയവാല്‍വുകള്‍ മനുഷ്യനു വച്ചു പിടിപ്പിക്കാറുണ്ട്. എന്നാല്‍ പിഞ്ചുകുഞ്ഞില്‍ ഇങ്ങനെ ചെയ്യുന്നത് ഇതാദ്യമായാണ്.
Wednesday, October 28, 2015
ചീര കഴിച്ച് വിശപ്പും തടിയും രക്തസമ്മര്‍ദ്ദവും കുറക്കാം...
വിശപ്പും തടിയും രക്തസമ്മര്‍ദ്ദവും കുറക്കാന്‍ ചീരക്ക് മാന്ത്രികസിദ്ധിയുണ്ടെന്ന് പുതിയ കണ്ടെത്തല്‍. ഭക്ഷണത്തിലെ കൊഴുപ്പിന്റെ ദഹനവേഗം കുറക്കുന്ന ചീരയിലെ സംയുക്തമാണ് ഇതിനു കാരണം. വയറു നിറഞ്ഞ അനുഭവം പ്രദാനം ചെയ്യുന്ന ചീരയിലടങ്ങിയ തൈലകോയ്ഡ് എന്ന വസ്തുവാണ് വിശപ്പ് നിയന്ത്രിക്കാന്‍ സഹായിക്കുന്നത്. വിശപ്പ് കുറക്കുകയും ഉപ്പുള്ള ഭക്ഷ്യവസ്തുക്കളോടുള്ള താല്പര്യം കുറക്കുകയും ചെയ്യുന്നതിനാല്‍ ചീര കഴിക്കുന്നത് രക്തസമ്മര്‍ദ്ദവും തടിയും കുറക്കാന്‍ സഹായകമാവുമെന്ന് ലൂസിയാനയിലെ പെനിങ്ടണ്‍ ബയോ മെഡിക്കല്‍ റിസര്‍ച്ച് സെന്ററിലെ ഗവേഷകര്‍ അഭിപ്രായപ്പെട്ടു.
Sunday, October 25, 2015
ബാക്ടീരിയകള്‍ ആശയവിനിമയം നടത്തുന്നത് മസ്തിഷ്കത്തിലെ ന്യൂറോണുകള്‍ പോലെ..
ബാക്ടീരിയകള്‍ പരസ്പരം ആശയവിനിമയം നടത്തുന്നത് മനുഷ്യമസ്തിഷ്കത്തിലെ ന്യൂറോണുകളുടെ അതേ രീതിയിലുള്ള വൈദ്യുത സിഗ്നല്‍ സംവിധാനം ഉപയോഗിച്ചാണെന്ന് പുതിയ കണ്ടെത്തല്‍. ജേണല്‍ നേച്വര്‍ മാസികയിലാണ് പുതിയ കണ്ടു പിടുത്തത്തെ കുറിച്ചുള്ള വാര്‍ത്ത വന്നിരിക്കുന്നത്. ന്യൂറോണുകളിലുടെ ആശയവിനിമയം നടക്കുന്നത് പ്രത്യേക തരം 'അയോണ്‍ ചാനലുകളിലൂടെയാണ്'. ഇതേ രീതിയിലാണ് ബാക്ടീരിയകളും പരസ്പരം ആശയവിനിമയം നടത്തുന്നത്.
Tuesday, October 20, 2015
പൊണ്ണത്തടിക്കു കാരണമായ ജീന്‍ കണ്ടെത്തി
ബ്രിട്ടീഷ് കൊളംബിയ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞന്മാര്‍ പൊണ്ണത്തടിക്ക് കാരണമായ ജീന്‍ കണ്ടെത്തി. ഈ ജീന്‍ മൂലം ഉല്പാദിപ്പിക്കപ്പെടുന്ന 14-3-3zeta എന്ന പ്രോട്ടീന്‍ കൊഴുപ്പു കോശങ്ങളുടെ എണ്ണം കൂടുന്നതിനും വലുപ്പം കൂടുന്നതിനും കാരണമാകുന്നു. ഈ പ്രക്രിയ 'അഡിപോജെനസിസ്" എന്ന് അറിയപ്പെടുന്നു. ഈ ജീന്‍ നിയന്ത്രിക്കുന്നതിലുടെ ഈ പ്രോട്ടീന്റെ ഉല്പാദനം നിയന്ത്രിക്കുന്നതിനും തല്‍ഫലമായി അമിതവണ്ണമുള്ളവരുടെ ഭാരം കുറക്കുന്നതിനും കഴിഞ്ഞു.
![]() | |
എലികളില്‍ ഒബിസിറ്റി ജീന്‍ നിയന്ത്രിച്ചതിനു മുന്‍പും ശേഷവുമുള്ള ചിത്രങ്ങള്‍. 50% കൊഴുപ്പു കുറക്കാന്‍ കഴിഞ്ഞു |
Sunday, October 18, 2015
കടലാമയ്ക്കൊരു കൈത്തൊട്ടില്‍
മുട്ടയിടാനായി കരയിലെത്തുന്ന കടലാമകളുടെ അതിജീവനത്തിനായി 'കടലാമയ്ക്കൊരു കൈത്തൊട്ടില്‍' പദ്ധതിക്ക് മാതൃഭൂമി സീഡിന്റെ സഹകരണത്തോടെ തൃശൂര്‍ ജില്ലയില്‍ ഇന്ന് തുടക്കമാകും. കയ്പമംഗലം,ചാമക്കാല,വലപ്പാട്,കഴിമ്പ്രം,പള്ളിപ്രം,നാട്ടിക,തളിക്കുളം തുടങ്ങിയ സ്ഥലങ്ങളിലെ പത്തോളം സ്കൂളുകളും സന്നദ്ധപ്രവര്‍ത്തകരും സാമൂഹിക വനവത്കരണവിഭാഗം ഉദ്യോഗസ്ഥരും പദ്ധതിയില്‍ അണി ചേരും.
പുകവലിയില്‍ നിന്നുമുള്ള മോചനത്തിന് നിക്കോട്ടിന്‍ തിന്നും ബാക്ടീരിയ
നിക്കോട്ടിനോടുള്ള വിധേയത്വം പുകവലി നിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കും നിര്‍ത്താന്‍ സാധിക്കാത്ത അവസ്ഥയുണ്ടാക്കുന്നു. രക്തത്തിലെ നിക്കോട്ടിനെ നശിപ്പിക്കാന്‍ കഴിവുള്ള ഒരു എന്‍സൈം Pseudomonas putida എന്ന ഒരു സോയില്‍ ബാക്ടീരിയയില്‍ നിന്നും വേര്‍തിരിച്ചെടുക്കാന്‍ കഴിഞ്ഞിരിക്കുന്നു. NicA2 എന്നാണ് ഈ എന്‍സൈമിന്റെ പേര്. വെറും അര മണിക്കൂര്‍ കൊണ്ട് ഈ എന്‍സൈം രക്തത്തിലെ നിക്കോട്ടിനെ പൂര്‍ണ്ണമായും ഇല്ലാതാക്കി.
Friday, October 16, 2015
Thursday, October 15, 2015
Wednesday, October 14, 2015
Monday, October 12, 2015
Thursday, October 8, 2015
പുതിയ ജീവികളെ കണ്ടെത്തി
ഹിമാലയപര്‍വ്വതനിരകളില്‍ നിന്നും പുതിയ ഇനം ജീവികളെ കണ്ടെത്തി. തുമ്മും കുരങ്ങന്‍, നടക്കും മത്സ്യം, ആഭരണം പോലുള്ള പാമ്പ് എന്നിവ ഇതില്‍ പെടുന്നു. നാലു ദിവസം വരെ അന്തരീക്ഷവായു ശ്വസിച്ച് കഴിയാന്‍ പറ്റുന്ന മത്സ്യങ്ങളാണിവ. ഫിഷ്സില്ല എന്ന വിളിപേരില്‍ ഇവ അറിയപ്പെടുന്നു. ഇവയുടെ ചിത്രങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു.
Subscribe to:
Posts (Atom)