Monday, November 28, 2016

കേരളത്തില്‍ നിന്നൊരു പുതിയ തവള - പാറമാക്രി

പശ്ചിമഘട്ടത്തില്‍ നിന്ന് പുതിയ രണ്ടിനം തവളകളെ ഗവേഷകര്‍ തിരിച്ചറിഞ്ഞു. കേരളത്തില്‍ നിന്ന് തിരിച്ചറിഞ്ഞ തവളയ്ക്ക് മലയാളനാമമാണ് നല്കിയിരിക്കുന്നത്. - ഇന്ദിറാണ പാറമാക്രി (Indirana paramakri). കര്‍ണ്ണാടകത്തില്‍ നിന്നാണ് മറ്റൊരു തവളയെ കണ്ടെത്തിയത്. ഇന്ദിറാണ ഭദ്രായ് എന്നാണ് അതിനിട്ടിരിക്കുന്ന ശാസ്ത്രനാമം. ഇന്ദിറാണ ജനുസ്സില്‍ ഇതിനകം ഒട്ടേറെ തവളകളെ കണ്ടെത്തിയിട്ടുണ്ട്.
ഇന്ദിറാണ പാറമാക്രി. ചിത്രം കടപ്പാട് - സത്യഭാമ ദാസ് ബിജു

ഇന്ദിറാണ ഭദ്രായ്. ചിത്രം കടപ്പാട് - സത്യഭാമ ദാസ് ബിജു

Friday, November 4, 2016

രോഗങ്ങളെ ഹാക്ക് ചെയ്യാന്‍ കോശഭൂപടം വരുന്നു.......

മനുഷ്യകോശഭൂപടം തയ്യാറാക്കാനും അത് ലോകമെങ്ങും സൗജന്യമായി എത്തിക്കാനും തീരുമാനമായി. മാനവജീനോം പദ്ധതിയുടെ പിന്‍തുടര്‍ച്ച എന്ന രീതിയിലാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. ശരീരത്തിന്റെ രോഗങ്ങള്‍ കണ്ടെത്താനും അതിന്റെ ചികിത്സക്കും ഇത് വളരെയേറെ പ്രയോജനം ചെയ്യുമെന്ന് വിശ്വസിക്കുന്നു. മനുഷ്യശരീരത്തില്‍ ഏതാണ്ട് 30 ലക്ഷം കോടി കോശങ്ങളുണ്ട്. ഇവ ഏതാണ്ട് 200 തരത്തിലധികം വരും. നമ്മുടെ മുഴുവന്‍ കോശങ്ങളേയും ഗൂഗിള്‍ മാപ്സ് പോലെ രൂപപ്പെടുത്തുക എന്നതാണ് കോശഭൂപടം കൊണ്ട് ഉദ്ദേശിക്കുന്നത്.

Tuesday, October 4, 2016

2016-ലെ വൈദ്യശാസ്ത്രത്തിനുള്ള നോബേല്‍ സമ്മാനം യോഷിനോറി ഒഹ്സുമിയ്ക്ക്......

സ്റ്റോക്ഹോം: 2016-ലെ വൈദ്യശാസ്ത്രത്തിനുള്ള നോബേല്‍ സമ്മാനം യോഷിനോറി ഒഹ്സുമിയ്ക്ക് ലഭിച്ചു. ജപ്പാനിലെ ടോക്യോ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രൊഫസറായ യോഷിനോറി ഒഹ്സുമി പ്രശസ്ത കോശ ഗവേഷകനാണ്. ശരീരകോശങ്ങളുടെ സംതുലിതാവസ്ഥ നിലനിര്‍ത്തുന്നതിനെ പറ്റിയുള്ള പഠനത്തിനാണ് യോഷിനോരി ഒസുമി നോബേല്‍ സമ്മാനത്തിന് അർഹനായത്. പഴയ കോശങ്ങള്‍ക്ക് പകരം പുതിയ കോശങ്ങൾ രൂപപ്പെടുന്നതുമായി ബന്ധപ്പെട്ട പഠനമായ ഓട്ടോഫാജിയാണ് യോഷിനോറി ഒഹ്സുമിയുടെ പ്രവർത്തന മേഖല. 1945 ഫെബ്രുവരി ഒൻപതിന് ജനിച്ച ഇദ്ദേഹം 2004 മുതല്‍ 2009 വരെ ഹായമയിലെ ഗ്രാജ്വേറ്റ് യൂണിവേഴ്സിറ്റി ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ പ്രൊഫസറായിരുന്നു. ജപ്പാന്‍ അക്കാദമി പുരസ്കാരം, ക്യോട്ടോ പ്രൈസ് എന്നിവ ഉള്‍പ്പടെ എട്ടോളം പുരസ്കാരങ്ങള്‍ ഇദ്ദേഹം നേടിയിട്ടുണ്ട്.

Tuesday, September 27, 2016

20 വര്‍ഷത്തിനുള്ളില്‍ ഭൂമിയില്‍ ഇല്ലാതായത് പത്ത് ശതമാനം വനം...

കഴിഞ്ഞ ഇരുപത് വര്‍ഷത്തിനുള്ളില്‍ ഭൂമിയില്‍ ഇല്ലാതായത് 33 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വനം. 1990 മുതലാണ് വന്‍തോതിലുള്ള വനനശീകരണം ആരംഭിച്ചത്. ഏറ്റവും അധികം വനം നശിച്ചത് തെക്കെ അമേരിക്കയിലാണ്. അതിവേഗം കാടില്ലാതാകുന്ന രാജ്യങ്ങളുടെ സ്ഥാനത്തില്‍ ഇന്ത്യയും മുന്‍പിലാണ്. ഇത് തുടര്‍ന്നാല്‍ മനുഷ്യവംശത്തിന്റെ മുഴുവന്‍ നാശവും വൈകാതെ സംഭവിക്കും എന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്കി.

Sunday, July 24, 2016

കാലാവസ്ഥാവ്യതിയാനം - ആദ്യമായി ഒരു സസ്തനിക്ക് വംശനാശം സംഭവിച്ചു......

കാലാവസ്ഥാവ്യതിയാനത്തിന്റെ ഭാഗമായി ആദ്യമായി ഭൂമിയില്‍ ഒരു സസ്തനിക്ക് വംശനാശം സംഭവിച്ചു. ആസ്ത്രേലിയയിലെ ഒരു ചെറുദ്വീപില്‍ കാണപ്പെട്ടിരുന്ന ബ്രാംബിള്‍ കെയ് മെലോമിസ് എന്ന മൂഷികജീവിയാണ് ഭൂമിയില്‍ നിന്നും ഇല്ലാതായത്. കാലാവസ്ഥാവ്യതിയാനം മൂലം സമുദ്രനിരപ്പ് ഉയര്‍ന്നതു മൂലം ദ്വീപില്‍ ഉപ്പു വെള്ളം കയറിയതാണ് ഇവയുടെ നാശത്തിനു കാരണമായത്.
ബ്രാംബിള്‍ കെയ് മെലോമിസ്

'ബ്രാംബിള്‍ കെയ് മെലോമീസ്'......

Read more at: http://www.mathrubhumi.com/technology/science/bramble-cay-melomys-first-mammal-extinct-by-climate-change-extinction-bramble-cay-climate-change-malayalam-news-1.1138086
'ബ്രാംബിള്‍ കെയ് മെലോമീസ്'......

Read more at: http://www.mathrubhumi.com/technology/science/bramble-cay-melomys-first-mammal-extinct-by-climate-change-extinction-bramble-cay-climate-change-malayalam-news-1.1138086
'ബ്രാംബിള്‍ കെയ് മെലോമീസ്'......

Read more at: http://www.mathrubhumi.com/technology/science/bramble-cay-melomys-first-mammal-extinct-by-climate-change-extinction-bramble-cay-climate-change-malayalam-news-1.1138086

Tuesday, May 31, 2016

1200 പ്രകാശവര്‍ഷമകലെ ജീവനു സാധ്യതയുള്ള ഗ്രഹം കണ്ടെത്തി.......



ഭൂമിയില്‍ നിന്ന് 1200 പ്രകാശവര്‍ഷമകലെ കണ്ടെത്തിയ പുതിയ ഗ്രഹത്തില്‍ ജലമുണ്ടാകാന്‍ സാധ്യതയെന്ന് ഗവേഷകര്‍. അതിനാല്‍ ഇവിടെ ജീവന്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. കെപ്ലര്‍-62എഫ്' ( Kepler-62f ) എന്നാണ് പുതിയ ഗ്രഹത്തിനു പേരിട്ടിരിക്കുന്നത്. ഭൂമിയേക്കാള്‍ നാല്പത് ശതമാനം വലുപ്പക്കൂടുതല്‍ ഈ ഗ്രഹത്തിനുണ്ട്. വിദൂരനക്ഷത്രങ്ങളെ ചുറ്റുന്ന അന്യഗ്രഹങ്ങളെ തിരിച്ചറിയാന്‍ നാസ വിക്ഷേപിച്ച കെപ്ലാര്‍ ബഹിരാകാശ ടെലസ്കോപ്പ് 2013 ലാണ് ഈ ഗ്രഹത്തെ തിരിച്ചറിഞ്ഞത്.
കെപ്ലര്‍ 62എഫ്

കെപ്ലര്‍-62എഫ്' ( Kepler-62f )......

Read more at: http://www.mathrubhumi.com/technology/science/-1-200-light-years-away-this-planet-may-have-active-life-exoplanet-malayalam-news-1.1093262
കെപ്ലര്‍-62എഫ്' ( Kepler-62f ) ......

Read more at: http://www.mathrubhumi.com/technology/science/-1-200-light-years-away-this-planet-may-have-active-life-exoplanet-malayalam-news-1.1093262
കെപ്ലര്‍-62എഫ്' ( Kepler-62f ) ......

Read more at: http://www.mathrubhumi.com/technology/science/-1-200-light-years-away-this-planet-may-have-active-life-exoplanet-malayalam-news-1.1093262
കെപ്ലര്‍-62എഫ്' ( Kepler-62f ) ......

Read more at: http://www.mathrubhumi.com/technology/science/-1-200-light-years-away-this-planet-may-have-active-life-exoplanet-malayalam-news-1.1093262
അതിനാല്‍ ഒരുപക്ഷേ അവിടെ ജീവനുമുണ്ടാകാം. ലോസ് ആഞ്ജലിസില്‍ കാലിഫോര്‍ണയ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠത്തിലാണ് ഇക്കാര്യമുള്ളത്.......

Read more at: http://www.mathrubhumi.com/technology/science/-1-200-light-years-away-this-planet-may-have-active-life-exoplanet-malayalam-news-1.1093262

Wednesday, April 27, 2016

പശ്ചിമഘട്ടത്തില്‍ 2 അപൂര്‍വ്വസസ്യങ്ങളെ കണ്ടെത്തി

പശ്ചിമഘട്ടത്തിലെ ധോണി മലനിരകളില്‍നിന്ന് രണ്ട് അപൂര്‍വ സസ്യങ്ങള്‍ കണ്ടെത്തി. ഔഷധസസ്യകുടുംബമായ സിഞ്ചിബറേസിയയില്‍വരുന്ന സിഞ്ചിബര്‍ ജനുസ്സില്‍പ്പെട്ട സസ്യവും ഹബനേറിയ ജനുസ്സില്‍പ്പെട്ട ഓര്‍ക്കിഡുമാണ് കണ്ടെത്തിയത്. വളരെനീളത്തില്‍ വളരുന്ന ഭൂകാണ്ഡമാണ് പുതിയ സസ്യത്തിന്റെ പ്രത്യേകത. മെറൂണ്‍ നിറത്തില്‍ വെള്ളയും ഓറഞ്ചും ചുവപ്പും നിറങ്ങളിലുള്ള കുത്തുകളും വരകളും നിറഞ്ഞ പൂക്കളും ഇതിന്റെ പ്രത്യേകതയാണ്. മെയ് മാസത്തില്‍ മുളച്ചുതുടങ്ങുന്ന ചെടികള്‍ ജൂണ്‍, ജൂലായ് മാസങ്ങളിലാണ് പുഷ്പിക്കുന്നത്. ഒരുമീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ചെടികള്‍ നിത്യഹരിത വനപ്രദേശത്താണ് കാണപ്പെടുന്നത്. സിഞ്ചിബര്‍ സാബുവാനം, ഹബനേറിയ സഹ്യാദ്രിക്ക എന്നിങ്ങനെയാണ് യഥാക്രമം ഇവക്ക് പേരിട്ടിട്ടുള്ളത്.







Tuesday, March 1, 2016

പത്തുലക്ഷം വര്‍ഷം പഴക്കമുള്ള ഭീമന്‍ പല്ലിവര്‍ഗ്ഗത്തെ വിദൂര പെസഫിക് ദ്വീപില്‍ കണ്ടെത്തി ......

പസഫിക് സമുദ്രത്തില്‍ പാപുവാ ന്യൂ ഗിനിയയുടെ ഭാഗമായ മുസാവു ദ്വീപില്‍ പത്തു ലക്ഷം വര്‍ഷത്തിലേറെയായി ഉണ്ടായിരുന്നതും എന്നാല്‍ കണ്ടെത്താതിരുന്നതുമായ ഭീമന്‍ പല്ലി വര്‍ഗ്ഗത്തെ കണ്ടെത്തി. 'വരാനസ് സെമോട്ടസ് (Varanus semotus)' എന്ന് പേരിട്ട ഇഴജന്തുവിന്റെ വിവരങ്ങള്‍ 'സൂകിസ്' ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മൂന്നടി നീളത്തില്‍ വളരുന്ന ഈ ജീവിക്ക് മഞ്ഞയും ഓറഞ്ചും നിറത്തില്‍ പുള്ളികളുള്ള കറുത്ത ശരീരവും മഞ്ഞ നിറമുള്ള നാക്കുമുണ്ട്.




Sunday, February 28, 2016

പട്ടുനൂല്‍പ്പുഴുവിന്റെ കൊക്കൂണില്‍ നിന്ന് സൗരവൈദ്യുതി.....


പട്ടുനൂല്‍പ്പുഴുവിന്റെ കൊക്കൂണില്‍ നിന്ന് സൗരവൈദ്യുതി ഉത്പാദിപ്പിക്കാനാകുമെന്ന് ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. കൊക്കൂണിന്റെ ആവരണത്തിന് അള്‍ട്രാ വയലറ്റ് കിരണങ്ങളെ വൈദ്യുതിയാക്കി മാറ്റാനാകുമെന്നാണ് കണ്ടെത്തല്‍.
മൂന്നാം തലമുറ സൗരോര്‍ജ സെല്ലുകളുടെയും ബയോ സൗര ബാറ്ററികളുടെയും നിര്‍മാണത്തിന് ഇതുപയോഗിക്കാന്‍ കഴിയും. ശക്തമായ തലവേനയ്ക്കും ഉത്കണ്ഠക്കും ചികിത്സയ്ക്കായി ഇത്തരം ബയോ സൗര ബാറ്ററികള്‍ ഉപയോഗിക്കാനാകുമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഐ..ടി. കാണ്‍പുരിലെ ബയോളജിക്കല്‍ സയന്‍സസ് അസോസിയേറ്റ് പ്രൊഫസര്‍ മൈനാക് ദാസ് പറഞ്ഞു.കൊക്കൂണിലെ പ്യൂപ്പയുടെ തലച്ചോറിലുള്ള സര്‍ക്യൂട്ടാണ് അവയുടെ ശലഭമായുള്ള വളര്‍ച്ച നിയന്ത്രിക്കുന്നത്. ഈ സര്‍ക്യൂട്ടും വളര്‍ച്ചയും പ്രകാശം, ആര്‍ദ്രത, താപനില എന്നിവയ്ക്കനുസൃതമായാണ് പ്രവര്‍ത്തിക്കുക. കൊക്കൂണിനു പുറത്തുള്ള ഫ്‌ളവനോയ്ഡ് കണികകള്‍ സാധാരണ പ്രകാശം പതിക്കുമ്പോള്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്. ചെറിയ അളവില്‍ മാത്രമാണിത്. എന്നാല്‍ അള്‍ട്രാ വയലറ്റ് കിരണങ്ങള്‍ പതിക്കുമ്പോള്‍ വൈദ്യുതിയുടെ അളവ് കൂടുന്നു. നേച്ചര്‍ സയന്റിഫിക് റിപ്പോര്‍ട്ട് ജേണലിലാണ് ഗവേഷണവിവരം...ടി. കാണ്‍പുര്‍, ഡല്‍ഹി ടെക്‌നോളജിക്കല്‍ സര്‍വകലാശാല, ഡിഫന്‍സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിസിയോളജി ആന്‍ഡ് അലൈഡ് സയന്‍സ്, സോളിഡ് സ്റ്റേറ്റ് ഫിസിക്‌സ് ലബോറട്ടറി എന്നിവ ചേര്‍ന്നാണ് പഠനം നടത്തിയത്.   


Thursday, February 18, 2016

30 വര്‍ഷം മഞ്ഞില്‍ തണുത്തുറഞ്ഞു കിടന്ന 'ജലക്കരടി'കള്‍ക്ക് ജീവന്‍ വച്ചു...

മൂന്നു പതിറ്റാണ്ടു കാലം ജീവന്റെ ഒരു തുടിപ്പു പോലും കാട്ടാതെ മഞ്ഞിനടിയില്‍ മരവിച്ച് കിടന്ന 'ടാര്‍ഡിഗ്രേഡു'കള്‍ക്ക് ജീവന്‍ വച്ചു. ഒരു സംഘം ജപ്പാന്‍ ഗവേഷകരാണ് ഇവയെ കണ്ടെത്തിയത്. കരടിയെ അനുസ്മരിപ്പിക്കുന്ന ആകൃതിയായത് കൊണ്ടാണ് ഇവയ്ക്ക് ജലകരടിയെന്ന് പേര് കിട്ടിയത്. അന്റാര്‍ട്ടിക്കയില്‍ നിന്ന് 1983ല്‍ ലഭിച്ച ഇവയെ പൂജ്യം ഡിഗ്രി സെല്‍ഷ്യസില്‍ താഴെ 30ലേറെ വര്‍ഷം സൂക്ഷിച്ചു. പിന്നീട് തണുപ്പ് കുറഞ്ഞ പോഷകലായനിയില്‍ വിട്ടപ്പോള്‍ അവയ്ക്ക് പതിയെ ജീവന്‍ വന്നു. ഇവ 30 വര്‍ഷത്തെ ശീതനിദ്രക്കു ശേഷം തിരിച്ചു വന്നതിന്റെ റിപ്പോര്‍ട്ട് 'സൈറ്റോബയോളജി' ജേണലിലാണ് ജപ്പാന്‍ ഗവേഷകര്‍ പ്രസിദ്ധീകരിച്ചത്.
ജലക്കരടി(ടാര്‍ഡിഗ്രേഡ്)

150 ലക്ഷം വര്‍ഷം പഴക്കമുള്ള പൂവിന്റെ ഫോസില്‍ കണ്ടെത്തി..

ലക്ഷകണക്കിനു വര്‍ഷം മുന്‍പ് വംശനാശം സംഭവിച്ച സസ്യത്തെ കുന്തിരിക്കത്തിനുള്ളില്‍ നിന്നും ശാസ്ത്രജ്ഞര്‍ കണ്ടെത്തി. 'സ്ട്രൈക്കനോസ് ഇലക്ട്രി' എന്നാണ് ഇതിന് പേര് നല്കിയിട്ടുള്ളത്. ആമ്പറിനെ(കുന്തിരിക്കത്തെ) സൂചിപ്പിക്കുന്ന ഗ്രീക്ക് നാമമാണ് 'ഇലക്ട്രോണ്‍'(elektron). മാരകവിഷമായ 'സ്ട്രൈക്ക്നൈന്‍' ഉല്‍പാദിപ്പിക്കുന്ന ഉഷ്ണമേഖലാപ്രദേശത്ത് വളരുന്ന സസ്യങ്ങളുടെ ജനുസില്‍ പെട്ടതാണ് ഈ ചെടി എന്ന് ഗവേഷകര്‍ പറഞ്ഞു. 'നേച്ചര്‍ പ്ലാന്റ് ജേര്‍ണലിലാണ്' ഇതിന്റെ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത്.



Tuesday, February 16, 2016

ഭൂതത്താന്‍കെട്ടില്‍ നിന്നും പുതിയ സസ്യം കണ്ടെത്തി - ജസ്ടീഷ്യ ശിവദാസാനി.

ഭൂതത്താന്‍കെട്ടില്‍ നിന്നും പുതിയ സസ്യം കണ്ടെത്തി - ജസ്ടീഷ്യ ശിവദാസാനി. ആടലോടകം, കനകാംബരം തുടങ്ങിയവ ഉള്‍പ്പെടുന്ന 'അക്കന്തേസി' കുടുംബത്തില്‍ പെട്ടതാണിത്. മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമായി ഇതിനു നേരിയ പൂങ്കുലയാണുള്ളത്. ഒരു കുലയില്‍ 10 മുതല്‍ 15 വരെ പൂക്കള്‍ കാണപ്പെടും.

Sunday, January 31, 2016

ഗ്ലോക്കോമ രോഗത്തിന് കാരണമായ ജീനുകള്‍ കണ്ടെത്തി

നേത്രനാ‍ഡിക്കു നാശം വരുത്തി അന്ധതയ്ക്കു കാരണമാകുന്ന ഗ്ലോക്കോമ എന്ന രോഗത്തിനു കാരണമാകുന്ന മൂന്നു ജീനുകള്‍ കണ്ടെത്തി. കണ്ടെത്തലുകള്‍ ജനുവരി 11ലെ 'Journal Nature Genetics' ന്റെ ഓണ്‍ലൈന്‍ എഡിഷനിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. FOXC1, TXNRD2, ATXN2 എന്നീ മൂന്നു ജീനുകളാണ് ഗ്ലോക്കോമയ്ക്ക് കാരണമാകുന്നത്.